കൊട്ടാരക്കര: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച അവണൂർ ചരവിള പുത്തൻവീട്ടിൽ അനന്ദുവിനും അപർണയ്ക്കും സി.പി.എം പ്രവർത്തകർ മൊബൈൽ ഫോൺ നൽകി. ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഫോൺ കൈമാറി. വാർഡ് മെമ്പർ എം.സി.രമണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.കൃഷ്ണൻകുട്ടി, കെ.പി. വിജയകുമാർ, കെ. സി.ചിത്തിരലാൽ, ഹരികുമാർ, ആദർശ് എന്നിവർ പങ്കെടുത്തു.