കൊട്ടാരക്കര: ക്ഷീരോത്പാദക സംഘം കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് കൊവിഡ് ആശ്വാസമായി പച്ചക്കറി ഭക്ഷ്യധാന്യ കിറ്റുകളും മാസ്കും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ഒ.ബേബി കിറ്റു വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജൻ, ബോർഡ് അംഗങ്ങൾ ജീവനക്കാരായ സജി ചേരൂർ, എൻ.സി.വിജയൻ, ഭവാനിഅമ്മ, വിശാൽ, സുജിത്ത് എന്നിവർ പങ്കെടുത്തു.