ചാത്തന്നൂർ: വൃക്കരോഗിയായ യുവാവിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം നൽകി. അടുത്തിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ രൂപീകരിച്ച ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ആദ്യസഹായമാണ് ഇടനാട് സ്വദേശിയായ യുവാവിന് കൈമാറിയത്. നിയമങ്ങളുടെയും സാങ്കേതിക പ്രശ്നങ്ങളുടെയും നൂലാമാലകളില്ലാതെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കാനാണ് പഞ്ചായത്തിൽ ദുരിതാശ്വാസ നിധി ആരംഭിച്ചത്.
പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി. ദിജുവിൽ നിന്ന് യുവാവിന്റെ ഭാര്യ തുക ഏറ്റുവാങ്ങി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സജീവ് കുമാർ, അമൽചന്ദ്രൻ, പസെക്രട്ടറി വിനോദ്, അസി. സെക്രട്ടറി സജിതോമസ് തുടങ്ങിയവർ പങ്കെടുത്തു.