ചാത്തന്നൂർ: കോൺഗ്രസ് കല്ലുവെട്ടാംകുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഡി.സി.സി. ജന. സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. വിജയമോഹൻ, ജേക്കബ് വർഗീസ്, പ്രഭാകരൻപിള്ള, എം. ചന്ദ്രപ്രസാദ്, ജി. സന്തോഷ്, അമ്മ രാജു, സെമിൽരാജ്, രമേശൻ, രാജേഷ് കർമ്മ, സുമാ രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.