inc
പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ കരവാളൂർ പെട്രോൾ പമ്പിൽ സംഘടിച്ച സമരം പഞ്ചായത്ത് പ്രസിഡൻറ് ജിഷ മുരളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച വിവിധ യുവജന സംഘനകളുടെ നേതൃത്വത്തിൽ പമ്പുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരവാളൂരിൽ നടന്ന സമരം പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി ഉദ്ഘാടനം ചെയ്തു. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം യോഹന്നാൻ കുട്ടി, ഷിബു ബഞ്ചമൻ, രവീന്ദ്രൻ നായർ, ബാബു കുഴിവേലിൽ, മോഹൻ, അമൽ, റോയി, അജയ് നീലമ്മാൾ,ഹരി വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നെല്ലിപ്പള്ളിയിൽ സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സനേഷ്,ശരത്ത് ലാൽ സുഹൈൽ, നിർമ്മൽ, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി. ഉറുകുന്നിൽ സംഘടിപ്പിച്ച സമരം സി.പി.എം ജില്ലാകമ്മിറ്റി അംഗം രാജഗോപാലും കരവാളൂരിൽ ഏരിയ കമ്മിറ്റി അംഗം എസ്.എൻ.രാജേഷും പുനലൂരിൽ ഏരിയ സെക്രട്ടറി എസ്.ബിജുവും തൊളിക്കോട്ട് ആർ.സുഗതനും ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഉറുകുന്ന് പമ്പിൽ സംഘടിപ്പിച്ച സമരത്തിന് ആർ.മോഹനൻ,സുമേഷ്, ശരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.