കൊട്ടിയം: ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്തും ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊട്ടിയം പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് നെസ്മൽ ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ, ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.