covid
സൗദി കെ.എം.സി.സി ജില്ലാ കമ്മിറ്റി യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ഡോ. എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സൗദി കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് ഒരു ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. വടക്കേവിള യൂനുസ് കോളേജിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ഡോ. എ. യൂനുസ് കുഞ്ഞ് വിതരണോദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമയനല്ലൂർ ഷിഹാബുദ്ദീൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം വൈ. നൗഷാദ്, റെജി തടിക്കാട്, സാജൻ ഹിലാൽ മുഹമ്മദ്, എ. സദഖത്തുള്ള, നിയാസ് അബൂബക്കർ, ഉവൈസ് കിളികൊല്ലൂർ, അൻസർ മണക്കാട്, സുധീർ പറക്കുളം, നജീം ഏരൂർ, സിയാദ് കിളികൊല്ലൂർ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി പ്രതിനിധി നൂറുദ്ദീൻ കൊട്ടിയം സ്വാഗതവും ജില്ലാ വൈറ്റ് ഗാർഡ് ക്യാപ്ടൻ ഹിഷാം സംസം നന്ദിയും പറഞ്ഞു.