navas
മൈനാഗപ്പള്ളിയിൽ കൊവിഡ് ബോധവത്കരണ പരിപാടി ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും പൊലീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ബോധവത്കരണ സന്ദേശ പരിപാടി മൈനാഗപ്പള്ളി പുത്തൻചന്ത ജംഗ്ഷനിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ, പഞ്ചായത്ത് സെക്രട്ടറി സി. .ഡെമാസ്റ്റൻ എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിന്റെ ആവശ്യകതയും വാക്സിനേഷൻ രജിസ്ട്രേഷനെക്കുറിച്ചും പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി എല്ലാ വാർഡുകളിലെയും പ്രധാന ജംഗ്ഷനുകളിലും കോളനികളിലുമാണ് ബോധവത്കരണ പരിപാടി നടത്തുന്നത്.