കൊട്ടിയം: സി. അച്യുതമേനോൻ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം മന്ത്രി ജെ. ചിഞ്ചുറാണിയും മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരനും വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് കെ. മനോജ്‌കുമാർ, സെക്രട്ടറി ടി. വിജയകുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.ജി. രാധാകൃഷ്ണൻ, എൻ. രവീന്ദ്രൻ, സി. അജയപ്രസാദ്, അതുൽ ബി. നാഥ്, സി.എം.ഒ ഡോ. ജി. നിഷ തുടങ്ങിയവർ സംസാരിച്ചു.