thazhavana-
തഴവ പഞ്ചായത്തിൻ്റെ സാമൂഹിക അടുക്കളയ്ക്ക് വേണ്ടി എഫ് എസ് ഇ ടി തഴവ പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച തുക എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് പ്രശോഭദാസ് പഞ്ചായത്ത് പ്രസിഡൻ്റ് വി.സദാശിവന് കൈമാറുന്നു

തഴവ: പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയ്ക്ക് എഫ് .എസ് .ഇ .ടി ഒ തഴവ പഞ്ചായത്ത് കമ്മിറ്റി ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സംഭാവന നൽകി. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രശോഭ ദാസ് പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവന് തുക കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രതീഷ്‌കുമാർ, ഏരിയ സെക്രട്ടറി പി.എൻ. മനോജ്, എഫ്.എസ്.ഇ.ടി.ഒ പഞ്ചായത്ത് സെക്രട്ടി റെജി എസ്.തഴവ ,പ്രസിഡന്റ് ജി.അജയൻ, പഞ്ചായത്ത് സെക്രട്ടറി വി.മനോജ് എന്നിവർ പങ്കെടുത്തു.