കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് സീറോ വേസ്റ്റ് മാലിന്യമുക്ത വാർഡ് ആയി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തംഗം എം.റഹീംകുട്ടിയുടെയും ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവന്റെയും സാന്നിദ്ധ്യത്തിൽ തലവൂർ ഡിവിഷൻ കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ലില്ലിക്കുട്ടി നന്ദി പറഞ്ഞു. ആർ.ആർ.ടി അംഗങ്ങളും മറ്റ് പ്രവർത്തകരും പങ്കെടുത്തു.