ചവറ: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർമോദയ എന്നീ സന്നദ്ധ സംഘടനകൾ ചേർന്ന് ചവറയിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. ഡി.എം.സി ഇന്ത്യ കേരള ചീഫ് കോ ഒാർഡിനേറ്റർ സുബു റഹ്മാൻ, രക്ഷാധികാരി ബാബു പണിക്കർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ്, ഡി.എം.സി ഇന്ത്യയുടെ കൊല്ലം പ്രതിനിധികളായ ഹാരൂൺ, അനിൽ ജബാർ എന്നിവർ ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയ്ക്ക് സാധനങ്ങൾ കൈമാറി. ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സി മീറ്റർ, മാസ്ക് , പി പി.ഇ കിറ്റ് എന്നിവയാണ് നൽകിയത്.