navas
ശാസ്താംകോട്ട പോലീസ് സൈക്കിൾ തിരികെ നൽകുന്നു

ശാസ്താംകോട്ട: മോഷണം പോയ സൈക്കിൾ ദിവസങ്ങൾക്കുള്ളിൽ വിദ്യാർത്ഥിക്ക് കണ്ടെത്തി നൽകി. തെക്കൻ മൈനാഗപ്പള്ളി വൈഷ്ണവത്തിൽ രാജന്റെ മകൻ ശ്രീറാമിന്റെ സൈക്കിൾ കഴിഞ്ഞ ചൊവ്വാഴ്ച്ച യാണ് വീട്ടിലെ ചായ്പ്പിൽ നിന്ന് മോഷണം പോയത്. തുടർന്ന് ശാസ്താം കോട്ട പൊലീസിന് ശ്രീറാം പരാതി നൽകിയിരുന്നു. ശാസ്താംകോട്ട എസ്.ഐ അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൈനാഗപ്പള്ളി ആറ്റുപുറം സി.എച്ച്.എസിക്ക് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ സൈക്കിൾ കണ്ടെത്തുകയായിരുന്നു.