rainfall
കനത്ത മഴയിൽ ഉൾവനത്തിൽ നിന്നും റോസ്മലയിൽ മഴവെള്ളം ഒഴുകിയെത്തുന്നു.

പുനലൂർ: കനത്ത മഴയിൽ ആര്യങ്കാവിന് സമീപത്തെ റോസ്മലയിൽ ഉരുൾപൊട്ടിയതായി സംശയം. കനത്ത മല വെള്ളപാച്ചിലിൽ 6 വീടുകളിൽ വെള്ളം കയറി. റോസ്മല സ്വദേശികളായായ മണിയൻ, സത്യൻ തുടങ്ങിയ നൂറ് പേരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ വൈകിട്ട് 3 ന് ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ട് നിന്നു. സന്ധ്യയോടെയാണ് മഴ കുറഞ്ഞത് . ശക്തമായ മഴയെ തുടർന്ന് ഉൾ വനത്തിൽ ഉരുൾ പൊട്ടിയെത്തിയ വെള്ളമാകും വീടുകളിൽ കയറിയതെന്ന് മലയോരവാസികൾ പറഞ്ഞു.