ശാസ്താംകോട്ട: ചാരായം വാറ്റുന്നതിനിടെ യുവാവ് പൊലീസ് പിടിയിലായി. കോതപുരം ദീപു ഭവനിൽ ദീപുവിന്റെ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പടിഞ്ഞാറെ കല്ലട കോതപുരം നല്ലൂർ കിഴക്കതിൽ രതീഷിനെയാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. 35 ലിറ്ററോളം കോടയും 4 ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.