ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയുടെ പ്രവർത്തനം നിറുത്തലാക്കിയതിനെതിരെ സി.പി.എം ആദിച്ചനല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഏരിയാ പ്രസിഡന്റ് എം. സന്തോഷ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം എം. സുബാഷ് അദ്ധ്യക്ഷത വഹിച്ചു. ആദിച്ചനല്ലൂർ എൽ.സി സെക്രട്ടറി സജി, കൊട്ടിയം ഈസ്റ്റ് എൽ.സി സെക്രട്ടറി ഗോപകുമാർ, എസ്. ജോയ്, പ്രസാദ്, ബി. ഹരികുമാർ, ഡി. അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.