kilikolloor
അഴീക്കോടൻ സാംസ്കാരിക സമിതി ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവഹിക്കുന്നു

കൊല്ലം: അഴീക്കോടൻ സാംസ്കാരിക സമിതി ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു. കേന്ദ്രത്തിലെ പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള വാഹനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ആർ. സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. പ്രസാദ്, കമ്മിറ്റി അംഗങ്ങളായ എം.പി. അനിൽ, വി. പത്മനാഭൻ, കിളികൊല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം. റാഫി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാകുമാരി, മങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ഡി. അനിൽ, കൗൺസിലർമാരായ വി. സന്തോഷ്‌, ആരതി, കിളികൊല്ലൂർ സഹകരണ ബാങ്ക് സെക്രട്ടറി എ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. വി. ബിനുദാസ് നന്ദി പറഞ്ഞു.

പെൻഷൻ, ആരോഗ്യപ്രവർത്തകർക്കുള്ള പൾസ് ഓക്സിമീറ്ററുകൾ, പി.പി.ഇ കിറ്റ്, മാസ്ക്, മഴക്കോട്ട്, വിദ്യാർത്ഥികൾക്ക് ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു.