gun
വേണുവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത തോക്ക്

കുളത്തൂപ്പുഴ: വീട്ടിൽ സൂക്ഷിച്ചിരുന്ന ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് വനംവകുപ്പും പൊലീസും ചേർന്ന് പിടിച്ചെടുത്തു. പെരുവഴിക്കാല പ്രവീണ വിലാസത്തിൽ വേണുവിന്റെ വീട്ടിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്.
ഭാര്യയെയും മക്കളെയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭാര്യ പ്രസന്ന കുളത്തൂപ്പുഴ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവിനെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് കുളത്തൂപ്പുഴ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ സൂക്ഷിച്ചിരുന്ന തോക്ക് കണ്ടെടുത്തത്. വേണു വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സജു കുമാറിന്റെയും സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.