navas
മൈനാഗപ്പള്ളി സി.എച്ച്.സിയിലേക്ക് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം മെഡിക്കൽ ഓഫീസർ എ. ബൈജുവിന് കൈമാറുന്നു

ശാസ്താംകോട്ട: കൊവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ജില്ലാ പക്ഷായത്ത് ക്ഷേമ കാര്യ സമിതി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം മെഡിക്കൽ ഓഫീസർ എ. ബൈജുവിന് സാധനങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, ഹെൽത്ത് സൂപ്പർവൈസർ ശിവദാസൻ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പങ്കെടുത്തു.