ശാസ്താംകോട്ട : ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ അരിയും പച്ചക്കറിയും ഉൾപ്പടെയുള്ള ഭക്ഷ്യധാന്യക്കിറ്റ് 350 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് റാഫി കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി ചിറയിൽ, അർത്തിയിൽ അബ്ദുൽസലിം, കബീർ പോരുവഴി, ഹാരിസ് പോരുവഴി, ഷാനവാസ് ശൂരനാട്, മാത്യു പടിപ്പുരയിൽ, വഹാബ് വൈശ്യന്റയ്യം, അൻസാർ സലിം, ഷെഫീക്ക് പുരക്കുന്നിൽ, അൻഷാദ് ശൂരനാട്, ലത്തീഫ് ചക്കുവള്ളി, ആഷിക് അർത്തിയിൽ, സജി, വി.എസ്. റാഷിദ് മയ്യത്തുംകര, നൗഫൽ തോപ്പിൽ എന്നിവർ നേതൃത്വം നൽകി.