ochira

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി 15, 16 തീയതികളിൽ ആചാരപരമായി നടത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുവാദം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ വർഷവും ചടങ്ങുകൾ പ്രതീകാത്മകമായാണ് നടത്തിയത്.

കിഴക്ക്, പടിഞ്ഞാറ് കരകളെ പ്രതിനിധീകരിച്ച് അഞ്ചുവീതം യോദ്ധാക്കളായിരുന്നു കളിക്കളത്തിൽ ഇറങ്ങിയത്. കളിയോട് അനുബന്ധിച്ച് നടത്തിവന്നിരുന്ന ഘോഷയാത്ര, അന്നദാനം എന്നിവ ഒഴിവാക്കിയിരുന്നു. ഈ വർഷവും പത്ത് യോദ്ധാക്കൾക്കാണ് കളിക്കളത്തിൽ ഇറങ്ങാൻ അനുവാദം നൽകിയിട്ടുള്ളത്. ഇവരുടെ പേര് മുൻകൂട്ടി അറിയിക്കണം. കളി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ക്ഷേത്ര പടനിലത്ത് പ്രവേശനം ഉണ്ടായിരിക്കില്ല.

രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ആചാരപരമായ ചടങ്ങുകളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള എന്നിവർ അഭ്യർത്ഥിച്ചു.