കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ളാസുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. ഡിജിറ്റൽ ക്ളാസുകളിൽ പങ്കെടുക്കാൻ വീടുകളിൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച 'ഇ - ക്ളാസിൽ പഠനം മുടങ്ങി' എന്ന വാർത്തയെ തുടർന്നാണ് നടപടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗ്രന്ഥശാലയിൽ നടക്കുന്ന ക്ലാസിൽ വിദ്യാർത്ഥികളുടെ സംശയനിവാരണത്തിന് അഭ്യസ്തവിദ്യരുടെ സഹായവും ലഭിക്കും. ഫോൺ: 8129241604.