കൊ​ല്ലം: അ​വ​ശ്യ സർ​വീ​സിൽ ഉൾപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളെയും വാക്സിൻ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഷോപ്സ് എംപ്ളോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) മുഖ്യമന്ത്രിക്കും ആരോഗ്യ - തൊഴിൽ വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകി. ലോക്ക് ഡൗൺ കാലത്തും തുറന്ന് പ്രവർത്തിക്കുന്ന പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി, പ​ഴം, പ​ച്ച​ക്ക​റി എന്നിവ വിൽക്കുന്ന കടകൾ, മ​ത്സ്യ - മാംസ്യ വിപണന സ്റ്റാളുകൾ, ബേ​ക്ക​റി, ഹോട്ടൽ, മെഡിക്കൽ ഷോപ്പ് തുടങ്ങിയ മേഖലകളിലെ ജീ​വ​ന​ക്കാർ ദൈനംദി​നം പൊ​തു​ജ​ന​ങ്ങ​ളു​മായി ഇടപഴകുന്നവരാണ്. ഇവരിൽ മ​ഹാ​ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും 45 വ​യ​സിൽ താ​ഴെ​യു​ള്ള​വ​രാ​ണ്. തു​ശ്ച​മാ​യ വേ​ത​ന​ത്തിന് ജോ​ലി ചെ​യ്യു​ന്ന​ ഈ മേഖലകളിലെ തൊ​ഴി​ലാ​ളി​കൾ​ക്ക് സർക്കാർ സംരക്ഷ​ണം ഉ​റ​പ്പുവ​രു​ത്ത​ണമെന്നും ഫെഡറേഷൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് കെ.​പി. സ​ഹ​ദേ​വ​ൻ, ജ​ന​റൽ സെ​ക്ര​ട്ട​റി പി. സജി എന്നിവർ ആവശ്യപ്പെട്ടു.