അഞ്ചൽ: കൊവിഡ് പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശാഖയിൽ നടന്ന ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ഗുരുധർമ്മ പ്രചാരണസഭ പുനലൂർ മണ്ഡലം പ്രസിഡന്റുമായ ഡോ. വി.കെ. ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ശാഖാ പ്രസിഡന്റ് ബീനാ സോദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മൃദുലകുമാരി, വൈസ് പ്രസിഡന്റ് ജയകുമാർ, മറ്റ് ഭാരവാഹികളായ പി.എസ്.ബിജു , കെ. രഘുനാഥൻ, പ്രതാപൻ, ബിജു, അനിൽ, ഷൈൻ രാജ്, മുൻ ശാഖാ സെക്രട്ടറി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ പരിധിയിലെ 125ഓളം കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്.