അഞ്ചൽ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഇടമുളയ്ക്കൽ ഗവ.ജവഹർ ഹൈസ്കൂളിലെ അദ്ധ്യാപകർ ചേർന്ന് സ്മാർട്ട്ഫോണുകൾ വാങ്ങി നൽകി. ആറ് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. സ്കൂളിലെ അദ്ധ്യാപകൻ ജഗദീഷ് ബൈജുവിന്റെ പൂർവ വിദ്യാർത്ഥിയായ ചാത്തന്നൂർ, മുണ്ടക്കൽ ട്രേഡേഴ്സ് ഉടമ ദീപക് ബാലകൃഷ്ണൻ ഒരു സ്മാർട്ട്ഫോൺ സ്പോൺസർ ചെയ്തു. ഹെഡ്മിസ്ട്രസ് ബി.ദീപ,
അദ്ധ്യാപകരായ ആർ.അമ്പിളി , ബി.ഗായത്രി , പി.സ്മിത , മഞ്ജുഷ,
ജി. ജഗദീഷ് ബൈജു , വൈ.അനുമോൾ , ആർ.പ്രവ്ദ , അമൃത ആർ നായർ എന്നിവരാണ് സ്മാർട്ട്ഫോണുകൾ സ്പോൺസർ ചെയ്തത്. മൊബൈൽ ഫോൺ വിതരണം ചെയ്ത ചടങ്ങിൽ വെൽഫെയർ കമ്മിറ്റി കൺവീനർ ഷാജഹാൻ കൊല്ലൂർവിള പങ്കെടുത്തു.