കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന് കീഴിലുള്ള വിശ്വകർമ്മ ശാഖകളിലെ കരകൗശല വിദഗ്ദ്ധരായ കലാകാരന്മാരുടെ പേരും വിശദാംശങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ അറിയിച്ചു. പി.എൻ. ശങ്കരൻ കമ്മിഷൻ ശുപാർശ പ്രകാരം വിശ്വകർമ്മ വിഭാഗത്തിലുള്ള കരകൗശല വിദഗ്ദ്ധരുടെ വിവരങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള രജിസ്ട്രേഷനാണ് നടക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ്, സെക്രട്ടറി ജി.വിനോബൻ എന്നിവർ അറിയിച്ചു. ഫോൺ: 6282138295.