vijilal

കരുനാഗപ്പള്ളി: കഴിഞ്ഞ ലോക്ക് ഡോൺ മുതൽ ഇന്നലെവരെ ഒരു വർഷത്തിനിടയിൽ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ സ്വന്തം നിലയിൽ നൂറ് കേസുകൾ കണ്ടെടുത്തു.

കേസുകളിൽ 2,730 ലിറ്റർ കോട, 185 ലിറ്റർ ചാരായം, 250 ലിറ്റർ സ്പെൻഡ് വാഷ്, 175 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 11.700 ലിറ്റർ അരിഷ്ടം, 20 ഗ്രാം കഞ്ചാവ്, 5 വാഹനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.