കൊല്ലം: കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളിൽ ഇക്കോഷോപ്പ് പരിശീലന ക്ലാസുകൾ നടത്തുന്നു. ആദ്യ ക്ലാസ് 12ന് ആരംഭിക്കും. തുടർന്ന് എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 7 മുതൽ 8വരെയാണ് ക്ളാസ്. പരിശീലനം ഗൂഗിൾ മീറ്റ് വഴിയാണ്.
ജൈവവളം തയ്യാറാക്കൽ, ജൈവജീവാണുവളങ്ങൾ, കീടനാശിനികൾ, വാഴ, കിഴങ്ങ്, നാളികേരം, ഫലവർഗം, സുഗന്ധവിള കൃഷികളുടെ നടീലും പരിപാലനവും, അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ്, പോളിഹൗസ്, റെയിൻഷെൽട്ടർ, തിരിനന - പരിചയപ്പെടുത്തൽ, കാർഷിക രംഗത്തെ ഫേസ്ബുക്ക് കൂട്ടായ്മകൾ, കൃഷി വെബ്‌സൈറ്റുകൾ എന്നിവയാണ് പരിചയപ്പെടുത്തുന്നത്. ഫോൺ: 9447591973.