ഓച്ചിറ: ഓച്ചിറ ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിലെ അദ്ധ്യാപകും പങ്കാളികളായി. സന്നദ്ധപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ അദ്ധ്യാപകരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബി. സത്യദേവൻ, അദ്ധ്യാപകരായ എസ്. കൃഷ്ണകുമാർ, ബെന്നി, പ്രിൻസ്, രാജേഷ്, അനു, ബിന്ദു, സിന്ധു, ഷീജ കെ. ഉമ്മൻ, ജയശ്രീ തുടങ്ങിയവരാണ് സഹായവുമായെത്തിയത്.