കുന്നിക്കോട്: 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്. ഐ കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക വണ്ടി യാത്ര ആരംഭിച്ചു. സി.പി.എം കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്‌ലം ഫ്ലാഗ് ഒഫ് ചെയ്തു. തലച്ചിറ ആൽത്തറമുകളിൽ സ്കൂൾ വിദ്യാർഥികൾക്ക് എസ്.എഫ്. ഐ ജില്ലാ സെക്രട്ടറി അനന്തു പിള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എസ്.എഫ്. ഐ ഏരിയ സെക്രട്ടറി അമൽ ബാബു, പ്രസിഡന്റ് അൻവർഷാ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എ. എ. വാഹിദ്,എസ്.എഫ്.ഐ പ്രവർത്തകരായ തൗഫീഖ്, ജോബിൻ, കൃഷ്ണ എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ പഠനാവശ്യത്തിനായ നോട്ട് ബുക്ക്, പേന, പെൻസിൽ എന്നിവയാണ് പഠനോപകരണ കിറ്റിൽ ഉള്ളത്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കമുകിൻകോട് കുരുമ്പെലിൽ, മുട്ടുകോണം, ആൽത്തറമുകൾ എന്നിവിടങ്ങളിലെ 100 വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടം വിതരണം ചെയ്തത്.