kunnathoor
പെട്രോൾ - ഡീസൽ വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പെട്രോൾ പമ്പിൽ സംഘടിപ്പിച്ച ധർണ മണ്ഡലം സെക്രട്ടറി ആർ. രഞ്ജു ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പെട്രോൾ - ഡീസൽ വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പെട്രോൾ പമ്പിൽ ധർണ നടത്തി. ശൂരനാട് മണ്ഡലം സെക്രട്ടറി ആർ. രഞ്ജു ഉദ്ഘാടനം ചെയ്തു. ഉണ്ണിരാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മൈനാഗപ്പള്ളി പടിഞ്ഞാറ് മേഖലാ സെക്രട്ടറി വിമൽ, കിഴക്ക് മേഖലാ പ്രസിഡന്റ് അനന്ദു, നേതാക്കളായ സായി, ബാലഗോപാൽ, നന്ദു, അഭിജിത്ത്, റാണി ഷീബ, അരുൺ, രാജേഷ്, ജയൻ, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.