കൊല്ലം: 'അതിജീവന കാലത്ത് അണിചേരാം, ആരോഗ്യമുള്ള നാടിനായ്' എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ കിളികൊല്ലൂർ മേഖലാതല പരിപാടി ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. എ. നൗഷാദ്, റാഷിക്, ആർ. ദിനേശ്, മനേഷ്, സഫർഷാ തുടങ്ങിയവർ നേതൃത്വം നൽകി.