കുന്നിക്കോട് : പെട്രോൾ വില വർദ്ധനവിനെതിരെ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷൻ പെട്രോൾ പമ്പിന് മുന്നിൽ എ.ഐ.വൈ.എഫ് വിളക്കുടിമേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രധിഷേധ സമരവും യോഗവും സി.പി.ഐ വിളക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ മേഖല പ്രസിഡന്റ് മുഹമ്മദ് ഈസ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ജെ.സജീവ് അഭിവാദ്യം ചെയ്തു. മേഖല കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി ഇർഷാദ് വെള്ളാവിൽ നന്ദി പറഞ്ഞു. നിധിൻഹനോക്, ഷാന്റി എന്നിവർ പങ്കെടുത്തു.