phot
ഇടമൺ തോണിച്ചാലിൽ കാട്ടാന ഇറങ്ങി നശിപ്പിച്ച കൃഷികൾ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ..കോമളകുമാർ സന്ദർശിക്കുന്നു..

പുനലൂർ: ഇടമൺ തോണിച്ചാലിൽ വീണ്ടും കാട്ടാന ഇറങ്ങി , കൃഷികൾ നശിപ്പിച്ചു. തോണിച്ചാൽ സ്വദേശികളായ അജയകുമാർ, സുധാകരൻ , ഗീത തുടങ്ങിയവരുടെ മരച്ചീനി, വാഴ, ചേന, ചേമ്പ്,തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചവയിൽ ഏറെയും. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ഒറ്റയാൻ ഇറങ്ങി വ്യാപകമായി കാർഷിക വിളകളും മറ്റും നശിപ്പിച്ചത്.