കൊല്ലം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സി.പി.എം അനുകൂല സംഘടനാ നേതാക്കളെ ഉപയോഗിച്ച് ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന ആസൂത്രിത നടപടിക്കെതിരെ ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാകമായി പ്രതിഷേധ ജ്വാല നടത്തും.
രാവിലെ 11ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അറിയിച്ചു.