കൊല്ലം: അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള പ്രതികരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.വി. ഷാജി മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, പെൻഷൻ, ഇ.എസ്.ഐ എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിക്കുന്നത്.