kpsta
കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി വാങ്ങിനൽകുന്ന പലവ്യജ്ഞനങ്ങളും പച്ചക്കറികളും സംസ്ഥാന കമ്മിറ്റിയംഗം സി. സാജൻ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജയ്ക്ക് കൈമാറിയപ്പോൾ

പരവൂർ: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി പരവൂർ നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറിയും വാങ്ങിനൽകി. സംസ്ഥാന കമ്മിറ്റിയംഗം സി. സാജൻ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജയ്ക്ക് സാധനങ്ങൾ കൈമാറി.

സംസ്ഥാന നിർവാഹക സമിതിയംഗം പരവൂർ സജീബ്, ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, കൗൺസിലർ മിനി, ഡി.കെ. സാബു, പി. മുഹമ്മദ് ഷെരീഫ്, ബിജു സ്റ്റീഫൻസൺ, കെ.കെ. ബീന, ബിന്ദു, ദീപ്തി ദാസ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ 140 വിദ്യാഭ്യാസ ഉപജില്ലകൾ കേന്ദ്രീകരിച്ച് മൂന്ന് കോടി രൂപയുടെ സഹായങ്ങൾ ലഭ്യമാക്കുമെന്ന് സംസ്ഥാന നിർവാഹക സമിതിയംഗം പരവൂർ സജീബ് അറിയിച്ചു.