പരവൂർ: ചെമ്പകശേരി ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി. സി.പി.ഒ സൂരജ് കുമാർ, ഇന്ദുലേഖ, മുഹസീന, അമൃത എന്നിവർ ചേർന്ന് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഡി. സുരേഷ് കുമാറിന് സാധനങ്ങൾ കൈമാറി. ജിജാ സന്തോഷ്, ലൈല ജോയ്, വിജി ഷീജ, മനീഷ്, ദീപു തുടങ്ങിയവർ പങ്കെടുത്തു.