പുനലൂർ: വീടിനുള്ളിലെ അടുക്കളയിൽ പ്രഷർ കുക്കറിൽ വ്യാജ ചാരായം വാറ്റുന്നതിനിടെ മൂന്ന് പേരെ 10 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവുമായി പുനലൂർ പൊലീസ് പിടികൂടി. ഐക്കരക്കോണം താഴെക്കട വാതുക്കൽ നിഷാദ് മൻസിലിൽ നിഷാദ്(41), സിയാദ് മൻസിലിൽ ആദിൽ(37), ഐക്കരക്കോണം കണ്ണൻമൂലം പുത്തൻവീട്ടിൽ ഷാനിയാസ്(30) എന്നിവരെയാണ് എസ്.ഐ.മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. നിഷാദിന്റെ അടുക്കളയിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും കുളിമുറിയിൽ നിന്ന് കോടയും പിടികൂടി.