കുളത്തൂപ്പുഴ: ആർ .പി .എല്ലിലെ എസ്റ്റേറ്റുകളിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ എസ്റ്റേറ്റിലെ 100 കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന അവസ്ഥയിലാണ്.
എല്ലാ കമ്പനികളുടെയും മൊബൈൽ നെറ്റ് വർക്ക് നിലവിൽ ചെറിയ രീതിയിൽ മാത്രമെ കിട്ടാറുള്ളൂ.
ഒരു കമ്പനിയുടെയും മൊബൈൽ ടവർ എസ്റ്റേറ്റിലില്ലാത്തതാണ് നെറ്റ്‌വർക്ക് തടസമുണ്ടാകുന്നതിന് പിന്നിൽ. നിലവിൽ ചന്ദനക്കാവ്, കുളത്തൂപ്പുഴ, കൂവക്കാട്, തെന്മല പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവറുകളിൽ നിന്നാണ് നെറ്റ് വർക്ക് കവറേജ് ചെറിയ തോതിൽ കിട്ടുന്നത്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
എസ്റ്റേറ്റിലെ തൊഴിലാളികൾ മുഖ്യമന്ത്രിയ്ക്കും പുനലൂർ എം.എൽ.എ പി .എസ് .സുപാലിന് നിവേദനം നൽകാനൊരുങ്ങുകയാണ്.