xp
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നൂതന സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം വയോധികയ്ക്ക് വീൽച്ചെയർ നൽകി പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിക്കുന്നു

തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നൂതന സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. കാൻസർ രോഗിയായ ക്ലാപ്പന മൂന്നാം വാർഡ് സ്വദേശിനിക്ക് വീൽചെയർ നൽകിയാണ് പദ്ധതി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ആർ.സി.സി പ്രതിനിധി ശിവൻപിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ഗ്രാമ പഞ്ചായത്തംഗം പ്രസന്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.