എഴുകോൺ: കരീപ്ര നെല്ലിമുക്ക് സ്വാതന്ത്ര്യസമര സ്മാരക വായനശാല കരീപ്ര പഞ്ചായത്തിന്റെ ഡി.സി.സിയിലേക്ക് പൾസ് ഓക്സിമീറ്ററുകളും രോഗികൾക്കാവശ്യമായ സ്റ്റേഷനറി, ക്ലീനിംഗ് സാധനങ്ങളും നൽകി. കരീപ്ര പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ വായനശാല ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനക്ഷേമകാര്യ സമിതി ചെയർമാൻ എം. തങ്കപ്പൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി.എസ്.പ്രശോഭക്ക് സാധനങ്ങൾ കൈമാറി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻപിള്ള, പഞ്ചായത്ത്‌ അംഗങ്ങൾ, വായനശാല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.