c
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച കൊവിഡാനന്തര ഹോമിയോ ചികിത്സാ ക്ളിനിക്ക് പ്രസിഡന്റ് ഉമാദേവിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

മൺറോത്തുരുത്ത്: കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിന്റെയും ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച കൊവിഡാനന്തര ഹോമിയോ ചികിത്സാ ക്ലിനിക്ക് പഞ്ചായത്ത് പ്രസിസന്റ് ഉമാദേവിഅമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ.ജി. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രുതി സ്വാഗതം പറഞ്ഞു. ഡോ. എ.എസ്. മഞ്ചുകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ റാണി സുരേഷ്, എ. സുനിൽ, പഞ്ചായത്ത് അംഗങ്ങളായ രാജു ലോറൻസ്, ലാലി തുടങ്ങിയവർ സംസാരിച്ചു.