കൊട്ടാരക്കര: വില്ലൂർ ശ്രീ വൈകുണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. ക്ഷേത്ര പരിധിയിൽ ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കെല്ലാം ക്ഷേത്രഭരണസമിതി സഹായങ്ങളെത്തിയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.