കരുനാഗപ്പള്ളി: അതിജീവന കാലത്ത് അണിചേരാം ആരോഗ്യമുള്ള നാടിനായ് എന്ന ആശയമുയർത്തി എ.ഐ.വൈ.എഫ് 6 ദിവസമായി കരുനാഗപ്പള്ളി മണ്ഡലത്തിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടിക്ക് ഇന്ന് സമാപനം. കുലശേഖരപുരം ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ നിർവഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം അനീഷ് ദേവരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, കുലശേഖരപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ കാട്ടുംപുറം, ജില്ലാ ജോയിന്റ് സെക്രട്ടറി നിസാം കൊട്ടിലിൽ, ജില്ലാ കമ്മിറ്റി അംഗം സജിതാ പ്രസന്നൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷൺമുഖൻ, വേണു തുടങ്ങിയവർ പങ്കെടുത്തു.