എഴുകോൺ: കരീപ്ര സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെയും എ.ഐ.വൈ.എഫിന്റെയും നേതൃത്വത്തിൽ രണ്ടാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം നടന്നു. കരീപ്ര ഗുരുനാഥൻമുകൾ വാർഡ് വികസന സമിതി അംഗം എസ്.എസ്.ശ്യാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എം.എസ് ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ഗുരുനാഥൻമുകൾ വാർഡ് മെമ്പർ എസ്. എസ്.സുവിധ, എൽ.സി സെക്രട്ടറി സുരേന്ദ്രൻ, വനിതാ ബ്രാഞ്ച് കമ്മിറ്റിയംഗം എസ്.സരസ്വതി, വികസന സമിതി അംഗങ്ങൾ, എ.ഐ.വൈ.എഫ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.