ശാസ്താംകോട്ട: ഇടവനശേരി ക്ഷീരസംഘം പ്രസിഡന്റ് സി.എൻ. സുകുമാരന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഭക്ഷ്യക്കിറ്റ് വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും സംഘം ഭരണ സമിതി അംഗവുമായ വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്,​ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചിറയ്ക്കുമേൽ ഷാജി, ബി. സേതുലക്ഷമി, ഷിജിനാ നൗഫൽ, റഫിയ നവാസ്, എസ്. രഘുകുമാർ, കൊയ്‌വേലി മുരളി,​ എസ്. ശാരദ, നൂറുദ്ദീൻ കുട്ടി, തങ്കപ്പൻ, ഓമനക്കുട്ടിയമ്മ, നസീറാ ബീവി, സംഘം സെക്രട്ടറി വി. രേണുക, പി. സുരേഷ് എന്നിവർ സംസാരിച്ചു.