കൊല്ലം: പെട്രോൾ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ മുക്കട പെട്രോൾ പമ്പിനുള്ളിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജ്യോതിഷ് മുഖത്തല അദ്ധ്യക്ഷത വഹിച്ചു. പേരയം മണ്ഡലം പ്രസിഡന്റ് അനൂപ് ആന്റണി, നിതിൻ പേരയം, ജോജി ഇഗ്നേഷ്യസ്, ബെന്നി കരിക്കുഴി, ജോക്കിം ആന്റണി, മാർക്ക് വോ, ഇളമ്പള്ളൂർ മുനീർ, ദീപക് എന്നിവർ നേതൃത്വം നൽകി.