calling

കൊല്ലം: കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്ക് പ്രത്യാശ കൊവിഡ് ക്ലിനിക്കുകളിലേയ്ക്ക് വരുകയോ വിളിക്കുകയോ ചെയ്യാം. ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ ഏഴ് ഹോമിയോപ്പതി ക്ലിനിക്കുകളിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് പ്രവർത്തനം. ഫോണിലൂടെ ബുക്ക് ചെയ്തശേഷമാണ് എത്തേണ്ടത്. നേരിട്ടെത്താൻ കഴിയാത്തവർക്കും ചികിത്സ ഒരുക്കും. ഇരവിപുരം: ഡോ. ആശാ റാണി - 9895776484, വടക്കേവിള: ഡോ. ആർ. സാബു - 9446638512, മുളങ്കാടകം: ഡോ. ശ്യാം - 9447362757, പോളയത്തോട്: ഡോ. എ. പിങ്കി - 04742950488, തൃക്കടവൂർ: ഡോ. ശാലി - 9497578770, ശക്തികുളങ്ങര, ഉളിയക്കോവിൽ: ഡോ. സീബമേരി - 04742733336.