കുന്നത്തൂർ : കൊവിഡ് വാക്സിൻ വിതരണത്തെച്ചൊല്ലി ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തർക്കം. സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനെടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം. ഓൺലൈൻ രജിസ്ട്രേഷനിലൂടെ വാക്സിനേഷന് അവസരം ലഭിക്കുന്നവർ എത്താതെ വന്നതോടെയാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ വിതരണം നടത്തിയത്. ഇന്നലെ കുറച്ചുപേർ സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനെടുക്കാൻ ശ്രമിച്ചതോടെ ഒരു വിഭാഗം എതിർപ്പുമായെത്തുകയായിരുന്നു. ശൂരനാട് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.